Skip to main content
Source
Mathrubhumi
https://newspaper.mathrubhumi.com/news/india/jagan-reddy-richest-cm-in-india-mamata-banerjee-poorest-1.8473356
Date
City
New Delhi

രാജ്യത്തെ 30 മുഖ്യമന്ത്രിമാരില്‍ 29 പേരും കോടിപതികള്‍. 28 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അപഗ്രഥിച്ച് സന്നദ്ധസംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍.) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

മൂന്നിലൊന്നുപേര്‍ക്കും ബിരുദ വിദ്യാഭ്യാസ യോഗ്യതയുണ്ട്. ബിരുദാനന്തര ബിരുദമുള്ള ഒമ്പത് മുഖ്യമന്ത്രിമാരുമുണ്ട്. പ്ലസ്ടു യോഗ്യതയുള്ള മൂന്നുപേരാണുള്ളത്. 50-നും 70-നുമിടയില്‍ പ്രായമുള്ളവരാണ് 18 മുഖ്യമന്ത്രിമാരും. 50-ൽ താഴെ പ്രായമുള്ള എട്ടുപേരും 70-നുമുകളില്‍ പ്രായമുള്ള നാലു മുഖ്യമന്ത്രിമാരുമുണ്ട്.

മുന്നിൽ

  • വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി, മുഖ്യമന്ത്രി, ആന്ധ്രാപ്രദേശ്, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്- 510 കോടി രൂപ
  • പെമ ഖണ്ഡു, മുഖ്യമന്ത്രി, അരുണാചല്‍പ്രദേശ്, ബി.ജെ.പി.- 163 കോടി രൂപ
  • നവീന്‍ പട്‌നായിക്, മുഖ്യമന്ത്രി, ഒഡിഷ, ബി.ജെ.ഡി.- 63 കോടി രൂപ

പിന്നിൽ

  • മമതാ ബാനര്‍ജി, മുഖ്യമന്ത്രി, ബംഗാൾ, തൃണമൂൽ- 15.38 ലക്ഷം രൂപ
  • പിണറായി വിജയന്‍, മുഖ്യമന്ത്രി, കേരളം, സി.പി.എം.- 1.18 കോടി രൂപ
  • മനോഹര്‍ ലാല്‍ ഘട്ടര്‍, മുഖ്യമന്ത്രി, ഹരിയാണ, ബി.ജെ.പി.- 1.27 കോടി രൂപ

സാമ്പത്തിക ബാധ്യതയുള്ളവർ

  • കെ. ചന്ദ്രശേഖര്‍ റാവു, മുഖ്യമന്ത്രി, തെലങ്കാന, ബി.ആര്‍.എസ്.- എട്ടുകോടി രൂപ
  • ബസവരാജ് ബൊമ്മെ, മുഖ്യമന്ത്രി, കര്‍ണാടക, ബി.ജെ.പി.- 4.99 കോടി രൂപ
  • ഏക്‌നാഥ് ഷിന്ദേ, മുഖ്യമന്ത്രി, മഹാരാഷ്ട്ര, ശിവസേന-ഷിന്ദേ- 3.74 കോടി രൂപ

abc