Skip to main content
Source
East Coast Daily
https://www.eastcoastdaily.com/2023/07/20/countrys-richest-mla-dk-shivakumar.html
Date
City
Bengaluru

രാജ്യത്തെ ഏറ്റവും ധനികനായ എംഎൽഎ ഡി കെ ശിവകുമാറാണെന്ന് റിപ്പോർട്ട്. 1,400 കോടിയിലധികം രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്നാണ് വിവരം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഡി കെ ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുണ്ടെന്നും രാജ്യത്തെ ആദ്യത്തെ മൂന്ന് സമ്പന്നരായ എംഎൽമാരും കർണാടകയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. കെഎച്ച് പുട്ടസ്വാമി ഗൗഡയാണ് പട്ടികയിൽ രണ്ടാമതുള്ളത്. 1,267 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

1,156 കോടി രൂപയുമായി കോൺഗ്രസിന്റെ പ്രിയ കൃഷ്ണയാണ് തൊട്ടുപിന്നിലുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


abc