Skip to main content
Source
Samakalika Malayalam
https://www.samakalikamalayalam.com/deseeyam-national/2021/aug/31/national-parties-collected-over-rs-3370-cr-from-from-unknown-sources-in-2019-20-adr-129608.html
Author
സമകാലിക മലയാളം ഡെസ്‌ക്‌
Date
City
New Delhi

രാജ്യത്തെ ദേശീയ പാര്‍ട്ടികള്‍ക്ക് 2019-20 വര്‍ഷം ഉറവിടം വ്യക്തമല്ലാത്ത 3377 കോടി രൂപ വരുമാനമായി ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ബിജെപിക്കാണ് ഇതില്‍ കൂടുതല്‍ തുക ലഭിച്ചതെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു  ലഭിച്ചതില്‍ 70.98 ശതമാനവും ഉറവിടം വ്യക്തമല്ലാത്ത തുകയാണ്. 2019-20 വര്‍ഷം 3377.41 കോടിയാണ് ഇത്തരത്തില്‍ ലഭിച്ചത്. ബിജെപിക്കു ലഭിച്ച തുകയില്‍ 2642.63 കോടിയും ഉറവിടം വ്യക്തമല്ലാത്ത തുകയാണ്.

കോണ്‍ഗ്രസിനു ലഭിച്ചതില്‍ 526 കോടിയാണ് ഉറവിടം അറിയാത്തത്. ആകെ ലഭിച്ച സംഭാവനയുടെ 15.57 ശതമാനമാണിത്.

2004-05 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ 14,651.53 കോടി രൂപയാണ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറവിടം വ്യക്തമല്ലാത്ത തുക സംഭാവനയായി സ്വീകരിച്ചത്. ആദായ നികുതി റിട്ടേണില്‍ ചേര്‍ത്തിട്ടുള്ളതും എന്നാല്‍ ഉറവിടം കാണിച്ചിട്ടില്ലാത്തതുമായ, ഇരുപതിനായിരം രൂപയില്‍ കുറഞ്ഞ തുകകളാണ് ഇത്. ഇലക്ട്രറല്‍ ബോണ്ട്, കൂപ്പണുകള്‍, റിലീഫ് ഫണ്ട്, സംഭാവന എന്നിവയെല്ലാം ഈ കണക്കില്‍ വരും.


abc