Skip to main content
Source
Eastcoastdaily
https://www.eastcoastdaily.com/2023/09/05/bjp-leads-with-assets-of-rs-6046-81-crore-723-56-crores-for-cpm-and-42-crores-for-congress.html
Date
City
New Delhi

രാജ്യത്തെ എട്ട് രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആകെ ആസ്‌തി 8,829.16 കോടി രൂപ. 2021- 22 സാമ്പത്തിക വര്‍ഷത്തെ കണക്കാണിത്. തൊട്ടുമുൻപത്തെ വര്‍ഷം ഇത് 7,297.62 കോടി രൂപയായിരുന്നു. 6,046.81 കോടി രൂപ ആസ്‌തിയുമായി ബി ജെ പിയാണ് മുന്നില്‍.

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കാണ് ഏറ്റവും കുറവ് ആസ്‌തി (1.82 കോടി രൂപ).15.67 കോടി രൂപയാണ് സി പി ഐയുടെ ആസ്‌തി. കോണ്‍ഗ്രസിന് 763.73 കോടി രൂപയും സി പി എമ്മിന് 723.56 കോടി രൂപയുമാണ് ആസ്‌തിയുള്ളത്. ബി എസ് പി ഒഴികെ മറ്റെല്ലാ പാര്‍ട്ടികള്‍ക്കും മുൻവര്‍ഷത്തെക്കാള്‍ ആസ്‌തി കൂടി. ബി എസ് പിയ്ക്ക് 690.71 കോടിയും തൃണമൂല്‍ കോണ്‍ഗ്രസിന് 458.10 കോടി രൂപയുമാണ് ആസ്‌തിയുള്ളത്.

തിരഞ്ഞെടുപ്പ് പരിഷ്‌കരണ സംഘടനയായ അസോസിയേഷൻ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കനുസരിച്ച്‌ 2021-22ല്‍ കൂടുതല്‍ ബാദ്ധ്യതയുള്ളത് കോണ്‍ഗ്രസിനാണ്. 41.95 കോടി രൂപയാണ് പാര്‍ട്ടിയുടെ ബാദ്ധ്യത. സി പി എമ്മിന് 12.21 കോടിയും ബി ജെ പിയ്ക്ക് 5.17 കോടി രൂപയും ബാദ്ധ്യതയുണ്ട്.


abc